Asianet News MalayalamAsianet News Malayalam

ഒമാനില്‍ കോംഗോ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു

congo fever case oman govt takes preventive steps
Author
First Published Mar 20, 2017, 7:35 PM IST

രണ്ടായിരത്തി പതിനാറില്‍  കോംഗോ പനി  ബാധിച്ചു  ഏഴു പേരാണ് ഓമ്‌നില്‍  മരണപെട്ടത്. ഈവര്‍ഷം  ഇതുവരെ  മൂന്നു  മരണങ്ങളാണ്   റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോംഗോ വൈറസ് പടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശര്‍ഖിയ പ്രദേശങ്ങളില്‍  കഴിഞ്ഞ വര്‍ഷം നിരവധി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. വൈറസ് ബാധ പൂര്‍ണമായും  ഇല്ലാതാക്കുവാന്‍ ഒമാന്‍ കാര്‍ഷിക മന്ത്രാലയം നിരവധി  നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. 

മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ഇപ്പോള്‍  അറവ് മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി സ്വദേശികള്‍ക്ക് മാത്രമാണ് ഉള്ളത്. കൂടാതെ  അറവ് മൃഗങ്ങളെ വളര്‍ത്തുവാന്‍ വേണ്ടി  ഇറക്കുമതി ചെയ്യുന്നതിനും  നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കോംഗോ പനിയെ കുറിച്ചും,  വൈറസ് ബാധയെ കുറിച്ചും ബോധവത്കരണം നടത്തുന്നതിനും മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

മുഴുവന്‍ സമയ നിരീക്ഷണം അധികൃതര്‍ ഏര്‍പെടുത്തി കഴിഞ്ഞു. അറവ് മൃഗങ്ങളെ  പരിപാലിക്കുന്ന സമയത്തും, അറക്കുമ്പോഴും  കൈയുറകള്‍ നിര്‍ബന്ധമായും  ധരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറവ് മൃഗങ്ങളുടെ രക്തമോ,  മറ്റു ദ്രാവകങ്ങളോ മനുഷ്യ  ശരീരത്തില്‍ ആകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.  1996ല്‍ ആണ്  ഒമാനില്‍   ആദ്യമായി കോംഗോ പനി റിപ്പോര്‍ട്ട്  ചെയ്യപെട്ടതു.
 

Follow Us:
Download App:
  • android
  • ios