ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണും
ദില്ലി: ഗോവയിലും രാഷ്ട്രീയനാടകത്തിനൊരുങ്ങി കോണ്ഗ്രസ്. ഗോവയിലെ 16 കോണ്ഗ്രസ് എംഎല്എമാര് നാളെ ഗവര്ണറെ സമീപിക്കും. സര്ക്കാര് രൂപീകരിക്കാന് അനുമതി നല്കണമെന്നാണ് ആവശ്യം. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്ഗ്രസ്.
കര്ണാടകയില് നടക്കാതെ പോയത് ഗോവയില് നടത്താനാകുമെന്നാണ് പാര്ട്ടിയുടെ പ്രതീക്ഷ. അതേസമയം, നാളെ രാവിലെ 10.30ന് കോടതി ഹര്ജി പരിഗണിക്കുന്പോള് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യദ്യൂരപ്പയുടെ ഭാവി.
അര്ധരാത്രിയില് സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ് വാദത്തിനൊടുവിലാണ് കോണ്ഗ്രസിന്റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന് സുപ്രീംകോടതി വിസമ്മതിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കോണ്ഗ്രസ് നേതാക്കള് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്ഗ്രസിന്റെ ഹര്ജി പരിഗണിക്കാന് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്. കോണ്ഗ്രസ് നേതാവ് കൂടിയായ മുതിര്ന്ന അഭിഭാഷകന് അഭിഷേക് സിംഗ്വി കോണ്ഗ്രസിന് വേണ്ടി വാദിച്ചപ്പോള് അറ്റോര്ണി ജനറല് കെ.കെ.വേണുഗോപാല് കേന്ദ്രസര്ക്കാരിന് വേണ്ടിയും മുതിര്ന്ന അഭിഭാഷകന് മുകുള് റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്ധരാത്രിയില് കോടതിയിലെത്തി.മണിക്കൂറുകള് നീണ്ട വാദത്തിനൊടുവില് പുലര്ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള് അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.
