മുസഫയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
- Home
- News
- International News
- അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു.
Malayalam News Live :അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു
Malayalam News Live :പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്
യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്.
Malayalam News Live :അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമ്മനിയും, ഇറാന് കാവലായി ചൈനയും റഷ്യ; ലോകം രണ്ട് ചേരിയാകുമ്പോൾ സമാധാനം അകലുന്നുവോ?
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാവുകയാണ്. അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമ്മനിയും എത്തുമ്പോൾ, ചൈനയും റഷ്യയും ഇറാന് പിന്നിൽ അണിനിരക്കുന്നു. ഈ ചേരിതിരിവ് ലോകത്തെ ഒരു വലിയ അപകടത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്
Malayalam News Live :ആശ്വാസം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ് നാളെ പുനരാംരഭിക്കും
പശ്ചിമേഷ്യൻ സാഹചര്യങ്ങളെ തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് അടക്കം ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് നാളെ മുതൽ സർവീസുകൾ ഉണ്ടാകും
Malayalam News Live :കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഉടൻ പരിഹരിക്കും; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി
വർധിച്ചുവരുന്ന കേസുകളുടെ കെട്ടിക്കിടക്കൽ പരിഹരിക്കുന്നതിന് നിയമകാര്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ.
Malayalam News Live :സമാധാനത്തിനായി വീണ്ടും ഒമാൻ്റെ ആഹ്വാനം; അമേരിക്കയും ഇസ്രയേലും ആക്രമണം അവസാനിപ്പിക്കണം
സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
Malayalam News Live :കൊച്ചിയിലെത്താൻ ഒരു ടിക്കറ്റിന് ഒന്നര ലക്ഷത്തോളം! വിമാന നിരക്കും യുദ്ധ ഭീതിക്കൊപ്പം കുതിച്ചുയരുന്നു; ഗൾഫിൽ നിന്നുള്ള യാത്രക്കാർക്ക് ഇരുട്ടടി
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഗൾഫിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, മസ്കറ്റിൽ നിന്നുള്ള നിരക്ക് 1,30,000 രൂപ കടന്നു. യുദ്ധഭീതിക്കിടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ വർദ്ധനവ് ഇരുട്ടടിയായി
Malayalam News Live :മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസ് - നട്ടം തിരിഞ്ഞ് വനം വകുപ്പ്; പഞ്ചായത്ത് പ്രസിഡന്‍റ് വെള്ളനാട് ശശിയെ ഇനിയും പിടികൂടാനായില്ല
മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനം വകുപ്പിന് കസ്റ്റഡിയിലെടുക്കാനായില്ല. ശനിയാഴ്ചയാണ് വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ശശി തല്ലിക്കൊന്നത്.
Malayalam News Live :യാത്രക്കാർക്ക് ആശ്വാസം, വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ
കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാഗിക സർവ്വീസ് ആരംഭിക്കുന്നു.
Malayalam News Live :സിപിഐയുടെ ഉറച്ച തീരുമാനം, 6 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, 4 മന്ത്രിമാർക്കും അങ്കത്തിനിറങ്ങാം, 3 ടേം വ്യവസ്ഥ കർശനമായി നടപ്പാക്കും
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സിപിഐ തീരുമാനിച്ചു. ഇതോടെ ആറ് സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നഷ്ടമാകും, എന്നാൽ നാല് മന്ത്രിമാർക്കും വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും
Malayalam News Live :ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ
അയത്തുള്ള ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ കൊല്ലപ്പെട്ടു. യുഎസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ.
Malayalam News Live :ഖമനേയി വധം - 'ട്രംപിനും നെതന്യാഹുവിനുമെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണം', ഇറാനെതിരായ ആക്രമണത്തിൽ ബംഗാളിലും പ്രതിഷേധം ശക്തം
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്നാരോപിച്ച് പശ്ചിമ ബംഗാളിൽ പ്രതിഷേധം ശക്തമായി. ബംഗാൾ ന്യൂനപക്ഷ ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങളിൽ, ട്രംപിനും നെതന്യാഹുവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു
Malayalam News Live :ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രമേശ് പിഷാരടി, പാലക്കാട് സ്ഥാനാർഥി ഉറപ്പിച്ചു? 'കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞാൽ ഭാഗ്യം, എവിടെയും റെഡി'
രമേശ് പിഷാരടി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ച അദ്ദേഹം, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി
Malayalam News Live :ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
Malayalam News Live :'അത് ഞങ്ങളുടെ സിറ്റിംഗ് സീറ്റ്', കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം, പിടിവിടാതെ ജോസ് കെ മാണി; '13 സീറ്റ് വേണം, കുറ്റ്യാടി ഇല്ലെങ്കിൽ വേറെ ആയാലും മതി'
നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് (എം) ഉറച്ചുനിൽക്കുന്നു. സിറ്റിംഗ് സീറ്റായ കുറ്റ്യാടി വിട്ടുനൽകാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ധാരണയിലെത്താതെ പിരിഞ്ഞു
Malayalam News Live :സൗദിയിൽ വീണ്ടും ഡ്രോൺ ആക്രമണം; ഒരുമിച്ചയച്ചത് അഞ്ച് ഡ്രോണുകൾ, ലക്ഷ്യമിട്ടത് പ്രിൻസ് സുൽത്താൻ എയർ ബേസ്
സൗദി പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
Malayalam News Live :ഖത്തർ എനർജിയുടെ പ്ലാൻ്റിലെ വാട്ടർ ടാങ്ക് ആക്രമിച്ചു; പരിഭ്രാന്തി വേണ്ട, നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് അധികൃതർ
ദോഹയിലെ മസായിദിൽ പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ആക്രമിച്ചു. ഖത്തർ എനർജിയുടെ പ്ലാന്റിലാണ് ആക്രമണം ഉണ്ടായത്. നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്ന് ഖത്തർ അറിയിച്ചു.
Malayalam News Live :'ഉറക്കമില്ല, കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾ ആശങ്കയില്‍'; ഇറാൻ ഇസ്രയേല്‍ സംഘർഷം അയവില്ലാതെ തുടരുന്നു
ഇസ്രയേല്‍-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ അസ്വസ്ഥതയിലാണ്. 1,200-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്
Malayalam News Live :ഇറാന്‍റെ കടലാക്രമണത്തിൽ ഇന്ത്യക്ക് കണ്ണീർ, സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ ഡ്രോൺ ബോട്ട് ആക്രമണം; സ്ഫോടനത്തിൽ കപ്പൽ തകർന്നു, ഇന്ത്യാക്കാരന് ജീവൻ നഷ്ടം
ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം ഒരു കപ്പലിന് നേരെ ഇറാൻ ഡ്രോൺ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു ഇന്ത്യാക്കാരൻ കൊല്ലപ്പെടുകയും ചെയ്തു
Malayalam News Live :സിറ്റിംഗ് എംഎൽഎ കുരുക്ക്, ആലപ്പുഴ സിപിഎമ്മിൽ അപ്രതീക്ഷിത ട്വിസ്റ്റ്; കായംകുളത്ത് പ്രതിഭ തന്നെ ഇറങ്ങിയേക്കും, ജില്ലാ സെക്രട്ടറി നാസർ മത്സരിച്ചേക്കില്ല
ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ സ്ഥാനാർഥി സമവാക്യങ്ങൾ മാറ്റിമറിക്കുന്നു. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കണമെന്ന നിർദ്ദേശത്തോടെ, കായംകുളത്ത് യു പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ നാസറിനെ മത്സരിപ്പിക്കാനുള്ള നീക്കം പ്രതിസന്ധിയിലായി