മല്യ രക്ഷപ്പെട്ടതില്‍ മോദിയും ജയ്റ്റ്‍ലിയും കുറ്റക്കാര്‍,ഇരുവരുടെയും മൗനം അത് തെളിയിക്കുന്നെന്ന് കോണ്‍ഗ്രസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 5:36 PM IST
congress against modi and Arun Jaitley
Highlights

രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മല്യ ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടെന്ന വെളിപ്പടുത്തല്‍ വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദിയുടെ അറിവോടെയാണ് മല്യ രാജ്യം വിട്ടതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ തുറന്നടിച്ചു.

ദില്ലി: പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും മൗനം ഇരുവരും കുറ്റക്കാരെന്ന് തെളിയിക്കുന്നുവെന്ന് കോൺഗ്രസ് . മല്യയുമായി ധനമന്ത്രി 15 മിനിട്ട് കൂടിക്കാഴ്ച നടത്തിയെന്ന് പി.എൽ. പുനിയ വെളിപ്പെടുത്തി 24 മണിക്കൂർ പിന്നിട്ടിട്ടും ജയ്റ്റ്‍ലി പ്രതികരിക്കാത്തത് ഇതിന് തെളിവാണെന്നും കോൺഗ്രസ്.

രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മല്യ ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടെന്ന വെളിപ്പടുത്തല്‍ വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദിയുടെ അറിവോടെയാണ് മല്യ രാജ്യം വിട്ടതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ തുറന്നടിച്ചു. 

പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ് സിബിഐ. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. വിദേശത്തുപോകാന്‍ മല്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് താല്‍ക്കാലികമായി കമ്പ്യൂട്ടറില്‍ നിന്ന് മാഞ്ഞുവെന്നാണ് ആരോപണം.

loader