ക്രിസ്റ്റഫര്‍ വെയിലാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
ദില്ലി:കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്ഗ്രസുമായി സഹകരിച്ച് പ്രവര്ത്തിച്ചെന്ന് മുന് ജീവനക്കാരന്റെ ആരോപണം കോണ്ഗ്രസ് തള്ളി. ഫേസ്ബുക്കിലൂടെ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. മുന് ജീവനക്കാരന് ക്രിസ്റ്റഫര് വെയിലാണ് ബ്രിട്ടീഷ് പാര്ലമെന്റില് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഞ്ചുകോടി ആളുകളുടെ വിവരങ്ങള് ഫേസ്ബുക്കില് നിന്ന് ചോര്ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കോണ്ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.എത്ര ഇന്ത്യക്കാരുടെ വിവരങ്ങള് കോണ്ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് കൈമാറിയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
