ബംഗാളില്‍ തിരുത്തലിനായി പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കാരാട്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യത്തെ കേരള ഘടകം തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ച് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. നിയമസഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും പാര്‍ട്ടി ചര്‍ച്ചചെയ്യുന്നുണ്ട്.