തൃശൂര്‍: ആര്‍എസ്എസ് ഊരകം ശാഖ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് അംഗത്തിന് താക്കീതുമായി നേതൃത്വം. തോമസ് തത്തംപിള്ളിക്കാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ താക്കീത് നല്‍കിയത്. മേലില്‍ ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത വേണമെന്ന് നേതൃത്വം ഓര്‍മ്മപെടുത്തി.

നേരത്തെ ഡിസിസി തോമസ് തത്തംപിള്ളിക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിരുന്നു. ആശയപരമായും ആദര്‍ശപരമായും കോണ്‍ഗ്രസിന് ഒരുതരത്തിലും ആര്‍എസ്എസുമായി യോജിക്കാനാവില്ല. മേലില്‍ ഇത്തരം പ്രവര്‍ത്തനം ഉണ്ടാവരുതെന്നും താക്കീത് ചെയ്തിട്ടുണ്ട്. 

നേരത്തേ ഇതേ പരിപാടിയില്‍ ഉദ്ഘാടകനായെത്തിയ സിപിഎമ്മിന്റെ ഇരിങ്ങാലക്കുട എംഎല്‍എ കെയു അരുണനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എയെ സിപിഎം പരസ്യശാസന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വവും ബ്ലോക്ക് അംഗത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.