പനി കാരണം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധയെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അനാരോഗ്യം കാരണം കഴിഞ്ഞ ദിവസങ്ങളിലൊന്നും സോണിയാഗാന്ധി ലോക് സഭയിൽ എത്തിയിരുന്നില്ല.ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ വരാണസിയില്‍ നടന്ന ഒരു റാലിക്കിടെ തളര്‍ച്ച ബാധിച്ച സോണിയ ഗാന്ധി, ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.