ഹര്‍ത്താല്‍ ദിനത്തില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 16 ശതമാനം മാത്രം. ഇവിടെ പഞ്ചിംഗുള്ള 4797 ജീവനക്കാരില്‍ വെറും 792 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്.
തിരുവനന്തപുരം: ഗര്‍ഭിണിയുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞതിനെ ചൊല്ലി തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഓട്ടോയിലെത്തിയ ഗര്‍ഭിണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരെ പിന്നീട് നേതാക്കളും പൊലീസും ചേര്‍ന്ന് അനുനയിപ്പിച്ചു നിര്‍ത്തുകയായിരുന്നു. നിലവില്‍ പാറശ്ശാലയില്‍ ഹര്‍ത്താല്‍ സമാധാനപരമായി തുടരുകയാണ്.
