കർഷകരുടെ വരുമാനം ഇരട്ടിയാക്കും, കാർഷികാവശ്യത്തിന് മുഴുവൻ സമയ വൈദ്യുതി, പന്ത്രണ്ടാംക്ലാസ് വരേ സൗജന്യ വിദ്യഭ്യാസം, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ,
മംഗളുരു: സാധാരണക്കാരേയും യുവാക്കളേയും ലക്ഷ്യമിട്ട് കർണാടകയിൽ കോൺഗ്രസ് പ്രകടന പത്രിക. മംഗളൂരുവിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രകടന പത്രികപുറത്തിക്കിയത്. ജനതാദൾ എസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കില്ലന്നും അടുത്ത സർക്കാറിനും സിദ്ധാരമയ്യ തന്നെ നേതൃത്വം നൽകുമെന്നും മുതിർന്ന നേതവ് വീരപ്പ മൊയ്‌ലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കും, കാർഷികാവശ്യത്തിന് മുഴുവൻ സമയ വൈദ്യുതി, പന്ത്രണ്ടാംക്ലാസ് വരേ സൗജന്യ വിദ്യഭ്യാസം, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ, സർക്കാർ ജോലികളിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം, ഭിന്ന ലിംഗക്കാർക്ക് പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലി സംവരണം, മദ്രസ ബോർഡും ക്രിസ്ത്യൻ വികസന ബോർഡും രൂപീകരിക്കും, മറ്റു സംസ്ഥാനക്കാർക്ക് കന്നഡ പഠിക്കാൻ സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കും, വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും, സാനിറ്ററി പാഡിന് ടാക്സ് ഒഴിവാക്കും, ദാരിദ്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗദാനങ്ങൾ. ലക്ഷ്യം വയ്ക്കുന്നത് സാധാരണക്കാരേയും യുവാക്കളേയുമെന്ന് വ്യക്തം. സംസ്ഥാനത്തിന് പൊതുവായും ആറു മേഖലകൾക്ക് പ്രത്യേകമായാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്.
ഗുജറാത്ത് മോഡൽ വികസനം സാധ്യമാക്കുമെന്ന് പറഞ്ഞവർ കർണാടകയെ കണ്ട് പഠിക്കണമെന്ന് മോദിക്ക് സിദ്ധാരാമയ്യയുടെ ഉപദേശം. അതേസമയം ജെ.ഡി.എസുമായി ചേർന്ന് സർക്കാർ രൂപികരിക്കില്ലെന്നും അടുത്ത സർക്കാറിനും സിദ്ധാരാമയ്യതന്നെ തേതൃത്വം നൽകുമെന്നും മുതിർന്ന നേതാവ് വീരപ്പമൊയ്‌ലി പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുകയെന്ന് മല്ലികാർജുൻ കർഖേ പറഞ്ഞിരുന്നു. ഇതിനെ തിരുത്തുന്നതാണ് വീരപ്പമൊയ്‌ലിയുടെ വാക്കുകൾ.
