കൊടി പ്രത്യക്ഷപ്പെട്ടത് രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് കൊടുത്തതോടെ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില് മുസ്ലീം ലീഗിന്റ കൊടി കെട്ടിയ സംഭവത്തില് ജില്ലാ കോണ്ഗ്രസ് നേതൃത്വം പൊലീസില് പരാതി നല്കി. ഇന്നലെ അര്ദ്ധ രാത്രിയോടെയാണ് ഡിസിസി ഓഫീസില് കോണ്ഗ്രസ് കൊടിക്ക് മുകളിലായി ലീഗിന്റെ കൊടി കെട്ടിയത്. രാജ്യസഭ സീറ്റ് കേരളകോണ്ഗ്രസിന് നല്കിയ തീരുമാനത്തിന് ശേഷമാണ്
മലപ്പുറം മുന്നാം പടി ജംഗ്ങഷനിലുള്ള ഡിസിസി ഓഫീസിലെ കൊടിമരത്തില് ലീഗ് കൊടി പ്രത്യക്ഷപ്പെട്ടത്.
രാത്രി കനത്ത മഴയായതിനാല് പത്തര മണിയോടു കൂടി ഓഫീസില് നിന്നും ആളുകള് പോയിരുന്നു. സംഭവത്തെക്കുറിച്ച് ഇന്നു രാവിലെ വിവരമറിഞ്ഞതോടെയാണ് ഡി സി സി
ഭാരവാഹികള് പരാതിനല്കിയത്. സംഭവത്തില് കോണ്ഗ്രസ് ലീഗ് പ്രവര്ത്തകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ഇന്നത്തെ ദേശാഭിമാനി പത്രത്തില് മാത്രം കൊടി കെട്ടിയതിനെക്കുറിച്ചുള്ള വാര്ത്ത വന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഡിസിസി ആവശ്യപ്പെടുന്നുണ്ട്. ജില്ലയില് പലയിത്തും കഴിഞ്ഞതദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലം തൊട്ട് കോണ്ഗ്രസ് ലീഗ് തര്ക്കം നിലനില്ക്കുന്നുണ്ട്.
