തിരുവനന്തപുരം: ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മർദ്ദനം. കവടിയാറിലെ പ്രിന്‍റ് വേൾഡ് കട ഉടമ സുരേഷിനാണ് മർദനമേറ്റത്. തരാനുള്ള ഒരുലക്ഷം രൂപ ചോദിച്ചതിനാണ് തന്നെ മർദിച്ചതെന്ന് കടയുടമ പറഞ്ഞു. കടയിൽ കയറി  കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇയാളെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായി.

എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ചെയ്തത്. അതേസമയം, ശരത്ചന്ദ്ര പ്രസാദിനെതിരെ കടയുടമ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. 

വീഡിയോ