തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കാറാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബിജെപിയിലേക്ക് ക്ഷണം ലഭിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മേഖാലയ ഗവര്‍ണറുമായിരുന്ന എംഎം ജേക്കബിന്റെതാണ് വെളിപ്പെടുത്തല്‍. 

ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന വിശാല നേതൃത്വ യോഗത്തിലാണ് എംഎം ജേക്കബ് ബിജെപിയിലേക്ക് ക്ഷണം ലഭിച്ചതായി വിശദീകരിച്ചത്. ബിജെപി നേതാവ് രാംമാധവ് തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ നേരിട്ടെത്തി ക്ഷണിച്ചുവെന്നും ക്ഷണം തള്ളിക്കളഞ്ഞുവെന്നും ജേക്കബ് യോഗത്തില്‍ പറഞ്ഞു.