കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും ജെയ്പാല്‍ റെഡ്ഡി
ദില്ലി: റഫാൽ വിമാന ഇടപാടിൽ വൻ ക്രമക്കേടെന്ന് കോൺഗ്രസ് നേതാവ് എസ് ജെയ്പാൽ റെഡ്ഡി. ഇടപാടിനെക്കുറിച്ച് ജെ പി സി അന്വേഷണം വേണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു. സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫേൽ ഇടപാടെന്നും ജെയ്പാല്‍ റെഡ്ഡി ആരോപിച്ചു.
തെരഞ്ഞെടുപ്പ് വരെ റിപ്പോർട്ട് സമർപ്പിക്കാതിരിക്കാൻ സമ്മർദം ചെലുത്തുകയാണ് കേന്ദ്രസർക്കാർ. സിഎജി റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ വീഴും. അയോധ്യ വിഷയം ബിജെപിയുടെ തുരുമ്പിച്ച ആയുധമാണ്. ഇടതു പാർട്ടികളെ യുപിഎയുമായി സഹകരിപ്പിക്കാൻ ശ്രമിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ യോഗ്യനാണെന്നും ജെയ്പാല്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
