Asianet News MalayalamAsianet News Malayalam

ഹർത്താലുമായി സഹകരിക്കില്ല; പാര്‍ട്ടിക്ക് അച്ചടക്ക നടപടിയെടുക്കാമെന്ന് വിഡി സതീശന്‍

കോൺഗ്രസും  സിപിഎമ്മും പ്രഖ്യാപിച്ച ഹർത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശൻ. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും  പ്രളയബാധിതമേഖലയെ എങ്കിലും ഒഴിവാക്കണമായിരുന്നെന്നും സതീശൻ ചോദിച്ചു.

congress leader vd satheeshan against congres announced harthal
Author
Trivandrum, First Published Sep 9, 2018, 12:28 PM IST

തിരുവനന്തുപരം: കോൺഗ്രസും  സിപിഎമ്മും പ്രഖ്യാപിച്ച ഹർത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശൻ. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും  പ്രളയബാധിതമേഖലയെ എങ്കിലും ഒഴിവാക്കണമായിരുന്നെന്നും സതീശൻ ചോദിച്ചു.

നേരത്തെയും നിരവധിപേര്‍ ഹര്‍ത്താലിനെതിരെ രംഗത്തുവന്നിരുന്നു.  പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നായിരുന്നു പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞത്.

ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളേയും ബന്ദ് കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും വ്യാപാരി വ്യവസായി സമിതി പറഞ്ഞു. 

കോണ്‍ഗ്രസ് ആഹ്വാനത്തിന് പിന്നാലെ കേരളത്തില്‍ ഹര്‍ത്താല്‍ ദിനമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പ്രഖ്യാപിക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും ചേര്‍ന്ന് ദേശീയ തലത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios