അഹമ്മദാബാദ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ലീഡ് നേടുന്നതില്‍ പിന്നില്‍ പോയെങ്കിലും കോണ്ഡഗ്രസിനൊപ്പം നിന്ന ജിഗ്നേഷ് മേവാനിയ്ക്കൊപ്പം ജനം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്കും കാലിടറി.
പട്ടേല്‍ സമുദായം സൂറത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചെങ്കിലും മറ്റുള്ളവര്‍ ബിജെയ്പിക്കൊപ്പം നിന്നതാണ് ഗുജറാത്തില്‍ നില മെച്ചപ്പെടുത്താന്‍ ബിജെപിയെ സഹായിച്ചത്. ഗ്രാമീണ മേഖലകള്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നിന്നതാണ് കോണ്‍ഗ്രസിന് മികച്ച പ്രകടനം ഗുജറാത്തില്‍ കാഴ്ച വയ്ക്കാന്‍ സഹിയിക്കുന്നത്. ഭൂരിഭക്ഷം ഉറപ്പിക്കാന്‍ സാധിച്ചെങ്കിലും ബിജെപിയ്ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള അവസരമാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ ബിജെപിക്ക് നല്‍കുന്നത്.
എന്നാല്‍ ഇത് വരെയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന ആദിവാസി മേഖലയിലെ മണ്ഡലങ്ങള്‍ ഇത്തവണ ബിജെപിയിലേയ്ക്ക് പോയത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
