കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി വാദിക്കാൻ കോൺഗ്രസ് എംപി . അഡ്വ. വിവേക് തൻഖയാണ് ഹൈക്കോടതിയിൽ ഹാജരാകുക . മധ്യപ്രദേശിൽനിന്നുളള രാജ്യസഭ എംപിയാണ് വിവേക് തൻഖ . ഇന്ന് വൈകീട്ടാണ് തൻഖ കൊച്ചിയിലെത്തിയത്. സംഭവം ലജ്ജാകരമെന്നാണ് കോൺഗ്രസ് നേതാവ് വി.എം സുധീരൻറെ പ്രതികരണം. തന്‍റെ നിലപാട് ഹൈക്കമാന്‍റിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ പുതിയ വിവാദം കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.