ദില്ലി: മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തെ വിമര്‍ശിച്ച് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയ ബുക്ക് ലെറ്റ് വിവാദത്തില്‍. ഇന്ത്യയുടെ സുരക്ഷയെ ചോദ്യം ചെയ്തുള്ള വിമര്‍ശനത്തില്‍ കാശ്മീരിനെ ഇന്ത്യ കയ്യേറിയ കാശ്മീരെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടത്.
കാശ്മീര്‍ 'ഇന്ത്യ കയ്യേറിയ കാശ്മീര്‍' ആണെന്നാണ് ബുക്ക് ലെറ്റില്‍ പറയുന്നത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നു. കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു ബിജെപി ദില്ലി വക്താവ് തജീന്ദര്‍ ബഗ്ഗ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഫ്‌ഐആര്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
