എംഎല്‍എമാരെ ബിഡദിയിലേക്ക് മാറ്റി കോണ്‍ഗ്രസ്

ബംഗളുരു: കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍നിന്ന് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. 50 കിലോമീറ്റര്‍ അകലെയുള്ള ബിഡദിയിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നത്. ബസ്സില്‍ ആണ് ഇവരെ മാറ്റുന്നത്. ബസ്സില്‍ 74 എംഎല്‍എമാരുണ്ടെന്നാണ് സൂചന. 

അതേസമയം കര്‍ണാടകയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചേക്കുമെന്ന് സൂചന. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞ നാളെ നടന്നേക്കും. ഇതിനിടെ ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ അഞ്ച് മണിക്ക് ഗവര്‍ണറെ കാണും. കുമാര സ്വാമിയും പരമേശ്വരയും ഒരുമിച്ചാകും ഗവര്‍ണറെ കാണുക.