പാർലമെന്റിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രമാണ് ഈ ട്വീറ്റിനൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ എന്ന ​ഗാന്ധിയൻ വചനവും കൂട്ടിച്ചേർത്തിരിക്കുന്നു. 

ദില്ലി: പ്രണയദിനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹിക്കാനും ആരെയും വെറുക്കരുതെന്നും ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് പാർട്ടിയുടെ ട്വീറ്റ്. 'എല്ലാവരെയും ആലിം​ഗനം ചെയ്യൂ, ആരെയും വെറുക്കാതിരിക്കൂ' എന്നാണ് കോൺ​ഗ്രസ് പാർട്ടി ബിജെപിക്ക് ട്വീറ്റിലൂടെ നൽകുന്ന സന്ദേശം. കൂടാതെ ഫെബ്രുവരി 12 ആലിം​ഗന ദിനമാണെന്ന് ഓർമ്മിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രണയിനികൾ ഫെബ്രുവരി 12 ആലിം​ഗന ദിനമായി ആ​ഘോഷിച്ചു വരുന്നു. എന്നാൽ ഇന്ന് കമിതാക്കൾ മാത്രമല്ല, സുഹൃത്തുക്കളും കുടുംബാം​ഗഹങ്ങളും പരസ്പര സ്നേഹവും അടുപ്പവും കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ ദിവസത്തെ കാണുന്നത്.

Scroll to load tweet…

പാർലമെന്റിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ​ ​ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന ചിത്രമാണ് ഈ ട്വീറ്റിനൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം 'പാപത്തെ വെറുക്കൂ, പാപിയെ സ്നേഹിക്കൂ' എന്ന ​ഗാന്ധിയൻ വചനവും കൂട്ടിച്ചേർത്തിരിക്കുന്നു. ഹ​ഗ്ഡേ എന്ന ഹാഷ്ടാ​ഗിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രിയങ്ക ​ഗാന്ധി വധേരക്കെതിരെ ബിജെപി നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിപരവും രാഷ്ട്രീയപരവുമായ അധിക്ഷേപങ്ങൾക്ക് പിന്നാലെയാണ് കോൺ​ഗ്രസിന്റെ ഈ സ്നേഹസന്ദേശം. പ്രിയങ്ക ഗാന്ധിയെ രാമായണത്തിലെ രാക്ഷസ കഥാപാത്രമായ ശൂര്‍പ്പണഖയോടാണ് ബിജെപി നേതാക്കള്‍ ഉപമിച്ചത്. കൂടാതെ സുന്ദരമായ മുഖം മാത്രമേയുള്ളൂ കഴിവില്ല എന്ന അധിക്ഷേപ പരാമര്‍ശവും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായി.