ദില്ലി: അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു.

കോണ്‍ഗ്രസ് പ്രകടനം നേരായ മാര്‍ഗങ്ങളില്‍ കൂടി ആയിരുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു. ഗുജറാത്തില്‍ നൂറ്റമ്പത് സീറ്റു നേടി ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയ്ക്ക് 99 സീറ്റുകളേ നേടിയുള്ളു. 

ഗുജറാത്തില്‍ സീറ്റ് നില മെച്ചപ്പെടുത്താന്‍ സാധിച്ചതിനെ കോണ്‍ഗ്രസ് നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നതിനെ അമിത് ഷാ തള്ളിക്കളഞ്ഞു. ബിജെപിയ്ക്ക് കോണ്ഡഗ്രസില്‍ നിന്ന് അതിശക്തമായ വെല്ലുവിളി നേരിട്ടില്ലെന്നും അമിത് ഷാ പറയുന്നു. വര്‍ഗീയത പറഞ്ഞാണ് പ്രധാനമന്ത്രിയുടെ ജന്മസ്ഥലത്ത് കോണ്ഡഗ്രസ് വിജയിച്ചതെന്നും അമിത് ഷാ ആരോപിക്കുന്നു.