ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ സുരക്ഷാഭടനെ കാണാനില്ല. എസ് പി ജി കമാന്‍ഡോ രാകേഷ് കുമാറിനെയാണ് അഞ്ച് ദിവസമായി കാണാതായത്. സര്‍വീസ് റിവോള്‍വറും മൊബൈല്‍ ഫോണും ഓഫീസില്‍ തന്നെയുണ്ട്. അവധി ദിവസമായിട്ടും സെപ്തംബര്‍ ഒന്നിന് യൂണിഫോമില്‍ രാകേഷ് സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയിരുന്നു.

സഹപ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം പതിനൊന്ന് മണിക്ക് തിരിച്ചുപോയി. പിന്നീട് രണ്ട് ദിവസമായിട്ടും കാണാതായതോടെ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ദ്വാരകയില്‍ ഭാര്യയും രണ്ട് കുട്ടികളോടൊപ്പവുമാണ് രാകേഷ് താമസിച്ചിരുന്നത്.