15 കോടി രൂപ നല്‍കാമെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
ബംഗളുരു: ബിജെപി നേതാക്കളായ ശ്രീരാമുലുവിന്റേയും മുരളീധര് റാവുവിന്റേയും ശബ്ദരേഖ പുറത്ത്. ഇവര് കോണ്ഗ്രസ് എംഎല്എ ബി.സി പാട്ടീലിന് കോടികള് വാഗ്ദാനം ചെയ്തു. 15 കോടി രൂപ നല്കാമെന്ന് കോണ്ഗ്രസ് പുറത്തുവിട്ട ഫോണ് സംഭാഷണത്തില് പറയുന്നു. പണത്തിന് പുറമെ മന്ത്രിയാക്കാമെന്നും ശബ്ദരേഖയില് വാഗ്ദാനം. കൂറുമാറ്റ നിരോധനനിയമം മറികടക്കാമെന്നും ഫോണ്സംഭാഷണത്തില് പറയുന്നു.
അതേസമയം, വിശ്വാസവോട്ടെടുപ്പിന് മുന്പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന് സാധ്യത.ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് നീക്കം. ഇതിനായി 13 പേജുളള രാജിപ്രസംഗം ബിജെപി ഓഫീസില് തയ്യാറാക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന. യെദ്യൂരപ്പ ഒരു മണിക്കൂര് നീളുന്ന രാജിപ്രസംഗം നടത്തുമെന്നാണ് ബിജെപി വൃത്തങ്ങളില് നിന്ന് ഇപ്പോള് കിട്ടുന്ന സൂചന.
