തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ കോണ്‍ഗ്രസിലെ വാക് പോര് ശക്തമാകുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ആരുടെയോ മെഗാ ഫോണായി പ്രവര്‍ത്തിക്കുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നതില്‍ പരിഭ്രമമുള്ള ആരുടെയോ മെഗാഫോണായി ശശി പ്രവര്‍ത്തിക്കുന്നു. സി എ ജി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ ഏകാഭിപ്രായമുണ്ടാകണമെന്ന സദുദ്ദേശത്താലാണ് രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നാവശ്യപ്പെട്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മാനോടൊപ്പം ഓടുകയും വേട്ടാക്കാര്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നവര്‍ ആരായാലും കുലദ്രോഹികളെന്നായിരുന്നു ഭാരതീപുരം ശശിയുടെ വിമര്‍ശനം.