Asianet News MalayalamAsianet News Malayalam

ബിജെപിയുടെ മുഖത്തേറ്റ അടി: സുപ്രീം കോടതിയുടെ ആധാർ വിധിയെക്കുറിച്ച് കോൺ​ഗ്രസ്

വിവരങ്ങൾ വിറ്റു കാശാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണ് പരാജയപ്പെട്ട് പോയതെന്ന് കോൺ​ഗ്രസ് വക്താവ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ അഞ്ച് പേരടങ്ങുന്ന ബെ‍ഞ്ചാണ് ആധാർ വിധി പ്രഖ്യാപിച്ചത്. 

congress says aadhar verdict is a slap on bjp government
Author
Delhi, First Published Sep 26, 2018, 4:16 PM IST

ദില്ലി: ബിജെപി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ആധാറിനെക്കുറിച്ചുളള സുപ്രീം കോടതി വിധിയെന്ന് കോൺ​ഗ്രസ്. ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതിനെ എതിർത്തു കൊണ്ടുള്ള 57 -ാം വകുപ്പ് റദ്ദാക്കിയ നടപടിയെ സ്വാ​ഗതം ചെയ്യുന്നുവെന്നും കോൺ​ഗ്രസ് കൂട്ടിച്ചേർത്തു. 

ആധാർ വിവരങ്ങൾ കോർപറേറ്റുകൾക്ക് കൈമാറുന്നതാണ് ആധാർ നിയമത്തിലെ അമ്പത്തിയേഴാം വകുപ്പ്. വിവരങ്ങൾ വിറ്റു കാശാക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണ് പരാജയപ്പെട്ട് പോയതെന്ന് കോൺ​ഗ്രസ് വക്താവ് വ്യക്തമാക്കി. സുപ്രീം കോടതിയുടെ അഞ്ച് പേരടങ്ങുന്ന ബെ‍ഞ്ചാണ് ആധാർ വിധി പ്രഖ്യാപിച്ചത്. വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിൽ കോടതി സ്വീകരിച്ച നടപടി അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് കോൺ​ഗ്രസ് വക്താവ് അഭിഷേക് സിം​ഗ്വി വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios