പരീക്കര്‍ അസുഖബാധിതനായാല്‍ കൃത്യമായി ഓഫീസിലെത്തുകയും കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേരത്തേ രാജി  ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ  എംഎല്‍എ മാരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ പരീക്കര്‍ കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ മനസ് വളരെ തീക്ഷണമാണെന്നും എന്നാല്‍ ശാരീരികമായി ക്ഷീണിതനാണെന്നും വിശ്രമം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ചന്ദ്രകാന്ത് കാവ്‍ലേക്കര്‍. തിങ്കളാഴ്ച നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം. മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഔദ്യോഗികമായി കാണുന്നത്.

പരീക്കര്‍ അസുഖബാധിതനായാല്‍ കൃത്യമായി ഓഫീസിലെത്തുകയും കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേരത്തേ രാജി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ എംഎല്‍എ മാരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ പരീക്കര്‍ കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് അവസാനത്തെ ബഡ്‍ജറ്റ് നാല് ദിവസമായി വെട്ടിച്ചുരുക്കി സര്‍ക്കാരിനോട് പ്രതിപക്ഷം സഹകരിച്ചെന്നും ചന്ദ്രകാന്ത് പറഞ്ഞു. എന്നാല്‍ പരീക്കര്‍ ഇനി വിശ്രമിക്കണമെന്നും മറ്റൊരാള്‍ സംസ്ഥാനത്തിന്‍റെ ഭരണം ഏറ്റടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.