Asianet News MalayalamAsianet News Malayalam

മകളെ റേപ്പ് ചെയ്യുമെന്ന് ട്വിറ്റർ ഭീഷണി; കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി പരാതി നൽകി

  • മകളെ റേപ്പ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ ഭീഷണി
  • പരാതി നൽകിയപ്പോൾ അക്കൗണ്ട് അപ്രത്യക്ഷമായി
congress spoksperson priyanka chathurvedi complaint to police on rape threaten to her daughter
Author
First Published Jul 3, 2018, 9:12 AM IST

മുംബൈ: പത്ത് വയസ്സുകാരിയായ മകളെ ബലാത്സം​ഗം ചെയ്യുമെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദിക്ക് ട്വിറ്റർ ഭീഷണി. ഇത്രയും മോശമായ രീതിയിലുള്ള പ്രതികരണം പ്രതീക്ഷിച്ചില്ല. മുംബൈ പൊലീസ് സംഭവത്തിൽ കേസെടുത്ത് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും പ്രിയങ്ക പറഞ്ഞു. ശ്രീരാമന്റെ മുഖചിത്രമുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി വന്നിരിക്കുന്നത്. എന്നാൽ പരാതി നൽകിയതോടെ അക്കൗണ്ട് അപ്രത്യക്ഷമായി. 

മധ്യപ്രദേശിൽ ഏഴ് വയസ്സുകാരി പെൺകുട്ടിയെ മാനംഭം​ഗപ്പെടുത്തിയ കേസിൽ പ്രതികളെ താൻ അനുകൂലിക്കുന്നതായി വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക  ചതുർ‌വേദി പറഞ്ഞു. അതായിരിക്കാം മകളെ റേപ്പ് ചെയ്യുമെന്ന ഭീഷണി എന്നും ഇവർ പറയുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ബിജെപി വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നും പ്രിയങ്ക പറഞ്ഞു. 

Follow Us:
Download App:
  • android
  • ios