കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് പ്രവചിച്ച് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുമെന്ന് പ്രവചിച്ച് എബിപി ന്യൂസ്-സിഎസ്ഡിഎസ് സർവേ. 225 നിയോജക മണ്ഡലത്തിൽ കോൺഗ്രസിന് 97 സീറ്റ് ലഭിക്കുമെന്ന് സർവ്വെയിൽ പറയുന്നു. അതേസമയം ബിജെപി 84 സീറ്റ് നേടുമെന്നും സർവ്വെയിൽ പറയുന്നു. ജനത ദൾ സെക്യുലർ 37 സീറ്റ് വരെ കരസ്ഥമാക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. 

കോൺഗ്രസിന് 38 ശതമാനം വോട്ട് ലഭിക്കും. ബജെപിക്ക് 33 ശതമാനം ലഭിക്കും. ജെഡിഎസും ബിഎസ്പിയും 22 ശസതമാനം വീതം വോട്ടുകൾ നേടുമെന്നും സർവ്വെ പറയുന്നു. സംസ്ഥാനത്തെ 40 ശതമാനം കർഷകരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുമ്പോൾ 31 ശതമാനവും ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.

33 ശതമാനം പേരും കോൺഗ്രസ് ജയിച്ചാൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ 27 ശതമാനം ആളുകളുടെ പിന്തുണയ്ക്കുന്നില്ല. അതേസമയം 22 ശതമാനം ആളുകൾ ദേവഗൗഡയുടെ മകൻ എച്ച്ഡി കുമാരസ്വാമിയെ പിന്തുണയ്ക്കുന്നവരാണ്. വികസനവും മറ്റ് കാര്യങ്ങളെയും പ്രാധാന്യത്തോടെ കാണുന്നവരാണ് 29 ശതമാനം ആളുകളും. 

മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളിൽ 29 ശതമാനം ആളുകളും തൃപ്തരാണ്. മെയ് 12നാണ് കർണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ ഫലവും പുറത്തുവരും.