കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സി-ഫോര്‍ അഭിപ്രായ സര്‍വേ

ബംഗലൂരു: കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് സി-ഫോര്‍ അഭിപ്രായ സര്‍വേ. ഏപ്രില്‍ 20 മുതല്‍ 30 വരെ കാലയളവില്‍ നടത്തിയ സര്‍വേ ഫലമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ദിവസം പുറത്തുവിട്ടത്. 

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 118 മുതല്‍ 128 സീറ്റുവരെ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിജെപിക്ക് 63-73 സീറ്റുവരെയാണ് പ്രവചിക്കപ്പെടുന്നത്യ ജെഡിഎസ് 29-36 സീറ്റുവരെ നേടാം. മറ്റുകക്ഷികള്‍ 2-7 സീറ്റുവരെ ജയിച്ചേക്കാം എന്നും സി-ഫോര്‍ സര്‍വേ പറയുന്നു. 

ബെഗളൂരു, തീരദേശ മേഖല, മൈസൂര്‍, മഹാരാഷ്ട്രയ്ക്ക് അടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ആധിപത്യം സര്‍വേ പ്രവചിക്കുമ്പോള്‍ മധ്യ കര്‍ണ്ണാടകയില്‍ ബിജെപി ആധിപത്യം ഉണ്ടാകുമെന്നാണ് പ്രവചനം.