ആമിര്‍ഖാന്‍റെ ദംഗലിലെ രണ്ടുതരം ചിത്രങ്ങള്‍ ഉപയോഗിച്ചാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെയും യുപിഎ സര്‍ക്കാരിന്‍റെയും കാലത്തെ ഇന്ധനവില കോണ്‍ഗ്രസ് താരതമ്യം ചെയ്തിരിക്കുന്നത്.
ദില്ലി: ഇന്ധനവില വര്‍ധനവ് റെക്കോഡിലെത്തുമ്പോള്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം നടത്തുകയാണ്. ബന്ദിനോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നിരവധി ട്രോളുകളും ട്വീറ്റുകളുമാണ് ഇതിനോടകം കോണ്‍ഗ്രസിന്‍റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ നേതൃത്തില്‍ ജനങ്ങളിലേക്കെത്തിയിരിക്കുന്നത്.
ആമിര്‍ഖാന്‍റെ ദംഗലിലെ രണ്ടുതരം ചിത്രങ്ങള്‍ ഉപയോഗിച്ചാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെയും യുപിഎ സര്‍ക്കാരിന്‍റെയും കാലത്തെ ഇന്ധനവില കോണ്‍ഗ്രസ് താരതമ്യം ചെയ്തിരിക്കുന്നത്. മെലിഞ്ഞിരിക്കുന്ന ആമിര്‍ ഖാന്‍റെ ചിത്രത്തെ യുപിഎ കാലത്തെ പെട്രോള്‍ വിലയോടും കുടവയറുമായി നില്‍ക്കുന്ന ആമിര്‍ ഖാന്‍റെ ചിത്രത്ത എന്‍ഡിഎ കാലത്തെ പെട്രോള്‍ വിലയോടുമാണ് ഉപമിച്ചിരിക്കുന്നത്. സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയമാണെന്ന് കുറ്റപ്പെടുത്തിയും കോണ്‍ഗ്രസിന്‍റെ ട്വീറ്റുണ്ട്. മോദി ഗവണ്‍മെന്‍റ് എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചിരിക്കുകയാണ്. രൂപയുടെ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലും ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലുമാണെന്നാണ് ട്വീറ്റ്.
