പശ്ചിമബംഗാളിൽ തൃണമൂൽ കോൺ​ഗ്രസുമായി യാതൊരു സഖ്യവും പാടില്ല

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺ​ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്നും ഇടതുപക്ഷവുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്‍റെ റിപ്പോര്‍ട്ട്. 

ഇടതുപക്ഷവുമായി ആവശ്യമെങ്കിൽ ഓഫീസ് പങ്കിടുന്നതിൽ വരെ തെറ്റില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറിയ റിപ്പോര്‍ട്ടിൽ സംസ്ഥാന ജന.സെക്രട്ടറി ഒ.പി.മിശ്ര പറയുന്നു. 

2021ൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കി തൃണമൂൽ കോണ്‍ഗ്രസിനെ പുറത്താക്കണമെന്നും റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഎം പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു.