രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍ററി അനക്സിലാണ് യോഗം
ദില്ലി: കോണ്ഗ്രസ് വിശാല പ്രവര്ത്തക സമിതി യോഗം ഇന്ന് ദില്ലിയില് ചേരും. രാവിലെ പത്തരയ്ക്ക് പാര്ലമെന്ററി അനക്സിലാണ് യോഗം. പുതിയ പ്രവര്ത്തക സമിതി രൂപീകരിച്ച ശേഷമുള്ള ആദ്യ യോഗമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പാണ് പ്രധാന ചര്ച്ചാ വിഷയം. തെരഞ്ഞെടുപ്പിനായി പാര്ട്ടിയെ സജ്ജമാക്കാൻ സ്വീകരിക്കേണ്ട നടപടികള് തീരുമാനിക്കും. ഓരോ സീറ്റിലെയും സ്ഥിതി സംബന്ധിച്ച് റിപ്പോര്ട്ട് നല്കാൻ സംസ്ഥാന ഘടകങ്ങളോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാക്കള്, പിസിസി പ്രസിഡന്റുമാര് എന്നിവരുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
