ദില്ലി: എംപിമാർക്കെതിരെയും എംഎൽഎമാർക്കെതിരെയുമുള്ള കേസുകൾ വേഗം തീർപ്പാക്കാൻ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. ഡിസംബർ 13നകം സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു. കേസുകളിൽ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2014ലെ കണക്കുപ്രകാരം എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുള്ള 1,581 കേസുകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
