Asianet News MalayalamAsianet News Malayalam

ശബരിമല: മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉന്നതാധികാര സമിതി

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രൊഫസര്‍. ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായാണ് സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. 

construction work in sabarimala happened
Author
Delhi, First Published Oct 30, 2018, 7:34 PM IST

പത്തനംതിട്ട: ശബരിമലയിൽ മാസ്റ്റർ പ്ലാൻ ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടന്നതായി സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി. കോടതിയെ ഇക്കാര്യം ഇന്ന് വാക്കാൽ അറിയിച്ച ഉന്നതാധികാര സമിതി നാളെ സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കും. ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം ദേവസ്വം ബോര്‍ഡിന് കോടതി നല്‍കും.

ശബരിമലയിലെ അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രൊഫസര്‍. ശോഭീന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിനായാണ് സുപ്രീംകോടതി ഒരു ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഫസര്‍ ശോഭീന്ദ്രന്‍റെ ഹര്‍ജി. കഴിഞ്ഞയാഴ്ച ശബരിമല സന്ദര്‍ശിച്ച ഉന്നതാധികാര സമിതി വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios