തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ് ബിജെപിയുടേതെന്ന് ഡി. വിജയകുമാര്‍ കുറ്റപ്പെടുത്തി

ആലപ്പുഴ: ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടത്,വലത് മുന്നണികള്‍. തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമാണ് ബിജെപിയുടേതെന്ന് ഡി. വിജയകുമാര്‍ കുറ്റപ്പെടുത്തി. യുഡിഎഫ്-ബിജെപി സഹകരണത്തിനാണ് സാധ്യതയെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. 

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ജയം ഉറപ്പിക്കാനാണ് ഡി. വിജയകുമാറിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു എം.ടി. രമേശിന്റെ ആരോപണം. സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ 2006ലും 2011ലും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസിന് മറിച്ചത് മറക്കരുതെന്നായിരുന്നു സജി ചെറിയാന്റെ മറുപടി.