പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി

ആലപ്പുഴ: പാചകവാതക ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി. കുട്ടനാട്ടും എടത്വയിലും ആവശ്യത്തിന് സിലിണ്ടറുകള്‍ എത്തിക്കുമെന്ന് ബി.പി.സി.എല്‍ അറിയിച്ചു. പാചകവാതക വിതരണക്കാരുടെയും കമ്പനികളുടെയും അടിയന്തര യോഗം ഉച്ചയ്ക്കുശേഷം ജില്ല കളക്ടര്‍ വിളിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏ.സി.റോഡിലെ നാലു പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പു ചെയ്തു കളയാനുള്ള പണി അടിയന്തരമായി തുടങ്ങാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. ഇറിഗേഷന്‍, കൃഷി, പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ അടിയന്തരയോഗം ജില്ല കളക്ടര്‍ വിളിച്ചു.
നാലു വകുപ്പുകളും സംയുക്തമായി പദ്ധതി നടപ്പാക്കും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ ശുചിത്വ പരിപാലനത്തിന് പ്രത്യേക സംവിധാനമൊരുക്കും. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ജല വിഭവ വകുപ്പിനെ ചുമതലപ്പെടുത്തി. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.