മൃഗങ്ങള്‍ക്ക് തണുപ്പ് നിറഞ്ഞ അന്തരീക്ഷം
ഭോപ്പാല്:കടുത്ത ചൂടിനെ അതിജീവിക്കാന് മൃഗങ്ങള്ക്ക് കൂളറും സ്പ്രിംഗ്ളറുമായി മൃഗശാലകള്. ഭോപ്പാല് വാന് വിഹാര് നാഷണല് പാര്ക്കിലെ മൃഗങ്ങള്ക്കായാണ് പുതിയ പദ്ധതികള് ആവിഷ്ക്കരിച്ചിരിക്കുന്നത്. മൃഗങ്ങളുടെ സ്വഭാവ രീതിയില് മാറ്റം വരാതിരിക്കുന്നതിനായി കരടിയുടെയും പുലിയുടെയും കൂടുകളുടെ അടുത്ത് സപ്രിംഗ്ളേഴ്സ് സ്ഥാപിച്ചിരിക്കുകയാണ്. സ്പ്രിംഗ്ളേഴ്സും കൂളറുകളും സ്ഥാപിച്ചതുകൊണ്ട് തന്നെ മൃഗങ്ങള്ക്ക് തണുപ്പ് നിറഞ്ഞ അന്തരീക്ഷം ലഭിക്കുമെന്നാണ് വാന് വിഹാര് നാഷണല് പാര്ക്ക് ഡയറക്ടര് സുനിതാ രാജൗറ പറയുന്നത്.
മൃഗങ്ങള്ക്കുള്ള ഡയറ്റില് മാറ്റം വരുത്തുകയും മെഡിക്കല് സ്റ്റാഫിനെ സഞ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും മൃഗശാല അധികൃതര് പറയുന്നു. ജോധാപൂരിലെ മാചിയാ സഫാരി പാര്ക്കിലും ചൂടിനെ അതിജീവിക്കാനായി പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. മൂന്നുനേരം മൃഗങ്ങളെ കുളിപ്പിക്കുകയും ഇവര്ക്കായി കൂളേഴ്സ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കോയമ്പത്തൂര് മൃഗശാലയിലും സമാനമായ പദ്ധതികള് ആവിഷ്ക്കരിച്ചിട്ടുണ്ട്.
