ഹിരാപുര്‍: സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുകയാണ് ഒരു പൊലീസുകാരന്റെ ഡാന്‍സ് വീഡിയോ. സ്‌റ്റേജില്‍ വച്ചുള്ള കിടിലന്‍ പ്രകടനമൊന്നുമല്ല, സ്വന്തം പൊലീസ് സ്റ്റേഷനില്‍ ഠുക്കുര്‍ ഠുക്കുര്‍ ഹോക്യാ എന്ന് തുടങ്ങുന്ന ഗാനത്തിന് മതിമറന്ന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
മധ്യപ്രദേശിലെ അസന്‍സോളില്‍ ഹിരാപൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ അസിസ്റ്റന്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ യൂണിഫോമില്‍ ഡാന്‍സ് ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ഒരു മിനുട്ട് നീണ്ട് നില്‍ക്കുന്ന വീഡിയോയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൈയടിക്കുന്നതും കാണാം.
വീഡിയോ വൈറലായി, ആളങ്ങ് ഫേമസായെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റിന് ഇതൊന്നും രസിച്ചിട്ടില്ല. അന്വേഷണം കഴിയുന്നതുവരെ പുറത്തിരിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഡാന്‍സ് കളിച്ച് ക്ഷീണിച്ച പൊലീസുകാരന് മാത്രമല്ല, പ്രകടനം പകര്‍ത്തിയ ക്യാമറാമാനായ പൊലീസുകാരനും കിട്ടി പണി. ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുയാണ്.
