തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് തണലായി പൊലീസുകാരന്‍
ഹൈദരാബാദ്: ട്വിറ്ററില് ഫോട്ടോകള് വൈറലാകുന്നത് പുതിയ കാര്യമല്ല, എന്നാല് ഇന്ന് ട്വിറ്ററില് വൈറലായ ഫോട്ടോ ആരുടെയും മനസ്സിനെ ഈറനണിയിക്കും. മനുഷ്യത്വം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന പറച്ചിലുകള്ക്കുള്ള മറുപടി കൂടിയാണ് അത്. വീടില്ലാത്ത ഒരു അനാഥ സ്ത്രീയോടുള്ള ഒരു ട്രാഫിക് പൊലീസുകാരന്റെ കനിവാണ് ആ ഫോട്ടോ.
അനാഥയായി തെരുവില് കഴിയുന്ന സ്ത്രീയ്ക്ക് ആഹാരം കൊണ്ടുവന്ന് തന്റെ കൈകൊണ്ട് ട്രാഫിക് പൊലീസ് ഓഫീസറായ ബി ഗോപാല് വായില്കൊടുക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്. തെലങ്കാനയിലെ ഡിജിപിയുടെ ചീഫ് പബ്ലിക് റിലേഷന് ഓഫീസര് ഹര്ഷ ഭാര്ഗവി ആണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ചായക്കടയുടെ മുമ്പില് ഇരിക്കുകയായിരുന്നു ആ സ്ത്രീ. ആണ്മക്കള് ഈ സ്ത്രീയെ ഉപേക്ഷിച്ചതാണെന്ന് പിന്നീടാണ് ഗോപാല് തിരിച്ചറിഞ്ഞത്. തുടര്ന്ന് ഇയാള് ഭക്ഷണം നല്കുകയായിരുന്നു.
ഭക്ഷണം കൊണ്ടുകൊടുത്തെങ്കിലും സ്വന്തം കൈകൊണ്ട് കഴിക്കാന് പോലുമാകാത്ത അവസ്ഥയിലായിരുന്നു അവര്. തുടര്ന്ന് ഗോപാല് ഭക്ഷണം വായില്ക്കൊടുക്കുകയും ചെയ്തു. സ്ത്രീയെ ഇപ്പോള് വൃദ്ധ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
