ഫ്ലോറിഡയിലെ അവൻച്യുറ മാളിലാണ് സംഭവം. മാളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് യാദൃശ്ചികമായാണ് രണ്ട് പൊലീസുകാർ ഡാൻസുമായെത്തിയത്. മാളിൽ ഡാൻസ് കളിക്കുന്ന കുട്ടികൾക്കിടയിൽ ഇടിച്ചു കയറിയാണ് പൊലീസുകരുടെ തകർപ്പൻ പെർഫോമൻസ്. 

ഫ്ലോറിഡ: തിരക്കിട്ട് ക്രിസ്തുമസ് ഷോപ്പിംഗ് നടത്തുന്നതിടെ രണ്ട് പേര്‍ പൊലീസ് വേഷത്തില്‍ ചാടി വീഴുന്നു. ആദ്യം എല്ലാ കണ്ണുകളിലും അമ്പരപ്പ്. എന്താണ് നടക്കുന്നതെന്ന് കാണാന്‍ ആള്‍ക്കൂട്ടം ഒത്തുകൂടി. അവിടെ ഡാന്‍സ് കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കൊപ്പം പൊലീസുകാരും ചേര്‍ന്നു. നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കഠിന ഹൃദയരെന്ന് ലോകം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ പൊലീസ് ആടിത്തിമിര്‍ത്തു. 

ഫ്ലോറിഡയിലെ അവൻച്യുറ മാളിലാണ് സംഭവം. മാളിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് യാദൃശ്ചികമായാണ് രണ്ട് പൊലീസുകാർ ഡാൻസുമായെത്തിയത്. മാളിൽ ഡാൻസ് കളിക്കുന്ന കുട്ടികൾക്കിടയിൽ ഇടിച്ചു കയറിയാണ് പൊലീസുകരുടെ തകർപ്പൻ പെർഫോമൻസ്. പൊലീസുക്കാരുടെ ഗംഭീര പ്രകടനം കാണാൻ മാളിലെ മുഴുവൻ ആളുകളും ഒത്തുകൂടി. ഡാൻസിന്റെ അവസാസം നിറഞ്ഞ കൈയ്യടിയോടെയാണ് ആളുകൾ പൊലീസുകാരെ യാത്രയാക്കിയത്. ഏതായാലും പൊലീസുക്കാരുടെ ഫ്ലാഷ് മോബ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.