ബംഗളൂരു: കലത്തില്‍ തലകുടുങ്ങിയ നായയുടെ കഥ പണ്ട് സ്കൂളില്‍ പഠിച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് ആ നായ കലത്തില്‍ നിന്ന് തലയൂരിയത്. ഇന്ന് ഇതേ അവസ്ഥയില്‍ ബംഗളൂരുവില്‍ ഒരു തെരുവ് നായ അകപ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയത് ഒന്നല്ല, പത്തല്ല, പതിനഞ്ച് പോലീസുകാരാണ്.
പ്ലാസ്റ്റിക് കുടത്തില്‍ തലകുടുങ്ങിയ നായയെ രക്ഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ബംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അഭിഷേക് ഗോയലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കുടത്തില്‍നിന്ന് രക്ഷപ്പെട്ട ഉടനെ പാവം നായ ഓടിപ്പോയെന്നും ട്വീറ്റില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ർ നിരവധി പേരാണ് പൊലീസിന്‍റെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
