Asianet News MalayalamAsianet News Malayalam

കുറ്റം സമ്മതിക്കാനായി പൊലീസുകാരന്‍ യുവാവിന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടു

യുവാവിന്‍റെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി പാമ്പിനെ മുഖത്തിന് നേരെ ഉയര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. പിന്നീട് യുവാവിന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയിടുകയും ചെയ്യതു.

Cops drape snake on suspect neck
Author
Papua, First Published Feb 11, 2019, 5:36 PM IST

ജക്കാര്‍ത്ത: പാമ്പിനെ ഉപയോഗിച്ച് യുവാവിനെ ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസ് ചീഫ് ക്ഷമ പറഞ്ഞു.  മൊബൈല്‍ മോഷണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് നേരെയാണ് പൊലീസ്  അശാസ്ത്രീയമായ ചോദ്യം ചെയ്യല്‍ രീതി പരീക്ഷിച്ചത്. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്‍റെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി പാമ്പിനെ മുഖത്തിന് നേരെ ഉയര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. പിന്നീട് യുവാവിന്‍റെ കഴുത്തില്‍ പാമ്പിനെ ചുറ്റിയിടുകയും ചെയ്തു.

എത്ര തവണ മൊബൈല്‍ മോഷ്ടിച്ചെന്ന ചോദ്യത്തിന് രണ്ട് തവണയെന്ന് ഇയാള്‍ പറയുന്നുണ്ട്. യുവാവിന്‍റെ വായിലും ട്രൗസറിന്‍റെ ഉള്ളിലും പാമ്പിനെ വയ്ക്കുമെന്ന ഭീഷണി ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. സംഭവം വിവാദമായതോടെ ജയവിജയാ പൊലീസ് ചീഫ് ടോണി അനന്ദ സ്വാദിയ ക്ഷമാപണം നടത്തി. പാമ്പിന് വിഷമില്ലെന്നും ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ പ്രൊഫഷണലുകള്‍ അല്ലെന്നുമാണ് പൊലീസ് ചീഫിന്‍റെ പ്രതികരണം.

 


 

Follow Us:
Download App:
  • android
  • ios