ജഡ്ജിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടിയുമായി കോര്‍പ്പറേഷന്‍

കൊച്ചി: എറണാകുളം മാർക്കറ്റിൽ മാലിന്യം നീക്കംചെയ്യാൻ സബ് ജഡ്ജിയുടെ കുത്തിയിരിപ്പ് പ്രതിഷേധം. ലീഗൽ സർവ്വീസ് അഥോറിറ്റി സെക്രട്ടറികൂടിയായ എം.എം ബഷീറാണ് മാലിന്യകൂമ്പാരത്തിന് മുന്നിൽ മൂന്നര മണിക്കൂർ കുത്തിയിരുന്നത്. കോർപ്പറേഷൻ അധികൃതർ മാലിന്യം പൂർണ്ണമായും നീക്കിയശേഷമായിരുന്നു ജഡ്ജി സമരം അവസാനിപ്പിച്ചത്.

ബോഡ് വെയിലെ പഴം പച്ചക്കറി മാർക്കറ്റിലെ മാലിന്യകൂമ്പാരം നീക്കം ചെയ്യാൻ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടാകാതെ വന്നതോടെയാണ് ജഡ്ജി നേരിട്ട് മാർക്കറ്റിലെത്തി കുത്തിയിരുന്നത്. മാലിന്യം പൂർണ്ണമായും നീക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും എ.എം ബഷീർ പ്രഖ്യാപിച്ചു. ഇതോടെ കോർപ്പറേഷന്‍റെ മാലിന്യ വണ്ടികൾ കൂട്ടാമായി മാർക്കറ്റിലെത്തിതുടങ്ങി.

ജഡ്ജിയുടെ സമരത്തിന് പിന്തുണയുമായി നാട്ടുകാരും ഒപ്പം നിന്നും എന്നാൽ മേയർ അടക്കം ജനപ്രതിനിധികളാരും സ്ഥലത്തെത്തിയില്ല. സ്ഥലത്തെത്തിയ ആരോഗ്യവിഭാഗം ജീവനക്കാർക്ക് നേരിയ പ്രതിഷേധം നേരിടേണ്ടിവന്നു ഒടുവിൽ നാല് മണിയോടെ മുഴുവൻ മാലിന്യവും നീക്കിയാണ് ജഡ്ജി സമരം നിർത്തിയത്. പഴം പച്ചക്കറി മാർക്കറ്റാണെങ്കിലും അറവ് മാലിന്യവും ഹോട്ടൽ മാലിന്യവും സ്ഥലത്ത് തള്ളുന്നതായി പാരതിയുണ്ട്. ഇത് പരിശഓധിക്കാൻ ഒരു കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.