ദില്ലി: ആഗോളതലത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളെ പട്ടികപെടുത്തി റിപ്പോര്‍ട്ട് പുറത്തുവന്നു. ആഗോള അഴിമതി അവബോധ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81-മതാണ്. കഴിഞ്ഞ തവണ 79-മത്തെ സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. പട്ടികയില്‍ അയല്‍രാജ്യമായ പാകിസ്ഥാന്‍ 117-മത്തെ സ്ഥാനത്താണ്. 179 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തയ്യാറാക്കിയ പട്ടികയില്‍ ന്യൂ​സി​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ. ഒരോ രാജ്യത്തിനും പൂജ്യം മുതല്‍ 100വരെയാണ് പോയന്‍റ് കൊടുക്കുന്നത്. പൂജ്യം ഏറ്റവും അഴിമതി കൂടിയതും 100 ഏറ്റവും അഴിമതി മുക്തവും എന്നതാണ് കണക്ക്. പട്ടികയില്‍ ആദ്യം എത്തിയ ന്യൂ​സി​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് രാജ്യങ്ങള്‍ക്ക് യഥാക്രമം 89,88 പോയന്‍റാണ് കിട്ടിയത്. ഇന്ത്യയുടെ പോയന്‍റ് 80 ആണ്. കഴിഞ്ഞ വര്‍ഷവും 80 ആയിരുന്നു ഇന്ത്യയുടെ പോയന്‍റ് എങ്കിലും ചില രാജ്യങ്ങള്‍ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയതോടെ ഇന്ത്യ പിന്നോട്ട് പോയി.

എന്നാല്‍ 2015 ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പോയന്‍റ് 38 ആയിരുന്നു എന്നതും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.സിറിയ, സു​ഡാ​ൻ, സൊ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ​ട്ടി​ക​യി​ൽ പി​ന്നി​ൽ​നി​ൽ​ക്കു​ന്നത്.