വനിതകള്‍ക്കായി പ്രത്യേക ഹെല്‍പ്പ്ലൈന്‍ അന്താരാഷ്ട്രാ വനിതാ ദിനത്തിലാണ് പദ്ധതി

ജയ്പൂര്‍: ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനുമായി
മഹാരാഷ്ട്ര വനിതാ കമ്മീഷന്‍. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പദ്ധതി പ്രാബല്ല്യത്തില്‍ വരുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക ഹെല്‍പ്പ്ലൈന്‍ ഒരുങ്ങുന്നതെന്ന് മഹാരാഷ്ട്രാ വനിതാ കമ്മീഷന്‍.

സ്ത്രീകള്‍ക്കായി കൌണ്‍സിലേഴ്സിനെ ഇതിനോടകം തന്നെ കമ്മീഷന്‍ നിയമിച്ചു കഴിഞ്ഞു. പ്രശ്നങ്ങള്‍ പറഞ്ഞ് വിളിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കൌണ്‍സിലേഴ്സില്‍ നിന്ന് ലഭ്യമാകും. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ സ്ത്രീകള്‍ക്ക് കമ്മീഷന്‍റെ സേവനം ഉപയോഗിക്കാം.