പിഎസ്എൽവി കാർറ്റോസാറ്റ് രണ്ട് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുകയാണ്. രാവിലെ ഒൻപതരയോടെയാകും വിക്ഷേപണം. 712 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്.

കാർറ്റോസാറ്റ് 2 നൊപ്പം 30 ഉപഗ്രഹങ്ങൾ കൂടി പി എസ് എൽ വിയിലൂടെ ഭ്രമണപദത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അതിൽ ഇരുപത്തി ഒൻപതും വിദേശ ഉപഗ്രഹങ്ങളാണ്.