പന്തളത്ത് ഒന്നരലക്ഷം രൂപയുടെ കള്ള നോട്ടുമായി തമിഴ്നാട് സ്വദേശി പിടിയിൽ. കോയമ്പത്തൂർ സ്വദേശി നഞ്ചിത് ചെട്ടിയാരാണ് ഷാഡോ പോലീസ് സംഘത്തിന്റെ പിടിയിലായത്. ശബരി മല തീർത്ഥാടനക്കാലത്തിനു മുന്നോടിയായി ജില്ലയിൽ കളള നോട്ട് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടി കൂടിയത് .

പന്തളം ബസ്റ്റാൻറിൽ നിന്നുമാണ് രാമസ്വാമി നഗർ സ്വദേശി നഞ്ചിത് ചെട്ടിയാര്‍ പിടിയിലായത് . 3 കെട്ടുകളിലായി ഒന്നേകാൽ ലക്ഷം രൂപയാണ് പിടി കൂടിയത് . 500 ന്റെ നോട്ടുകളാണ് ലഭിച്ചത്. എന്നാൽ എൻ ഐ എ യുടെ പരിശോധനയിൽ അന്താരാഷ്ട്ര തലത്തിൽ കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന വിദഗ്ധരല്ല സംഘത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞതായി എസ് പി ഹരിശങ്കർ പറഞ്ഞു