ബ്രിട്ടനിലെ മുസ്ലീം വിശ്വാസികളെ ആശങ്കയിലാക്കുന്ന കത്തില്‍ പറയുന്ന ദിനം ഇന്ന്
ലണ്ടന്: ബ്രിട്ടനിലെ മുസ്ലീം വിശ്വാസികളെ ആശങ്കയിലാക്കുന്ന കത്തില് പറയുന്ന ദിനം ഇന്ന്. കനത്ത ജാഗ്രതയില് സുരക്ഷ വൃത്തങ്ങള്. അടുത്തിടെയാണ് ബ്രിട്ടനില് ' ഒരു മുസ്ലീമിനെ ശിക്ഷിക്കൂ' (punish-a-muslim) എന്ന കത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെ തുടര്ന്നാണ് വിശ്വാസികള് ആശങ്കയിലായത്. അടുത്തിടെ ഇസ്ലാമോഫോബിക്ക് ആക്രമണങ്ങള് റിപ്പോര്ട്ട് ചെയ്തതിനാല് പോലീസ് കടുത്ത ജാഗ്രതയിലാണ്.
ഏപ്രില് മൂന്നിന് ഒരു മുസ്ലീമിനെ എങ്കിലും ആക്രമിക്കണമെന്നായിരുന്നു കത്തിലെ ഉളളടക്കമെന്ന് അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നു. കത്തിന്റെ ഉടവിടം ഇതുവരെ പോലീസിന് കണ്ടെത്താന് സാധിച്ചിരുന്നില്ല. മുസ്ലിംങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും ഏതെങ്കിലും വിധത്തില് ആക്രമിക്കാന് ആഹ്വാനം ചെയ്യുന്നതാണ് കത്ത്. തങ്ങളെ കൊണ്ട് സാധിക്കുന്നത് പോലെ ഓരോരുത്തരും അന്നേദിവസം ഒരു മുസ്ലിമിനെ അപായപ്പെടുത്താനാണ് കത്തിലെ നിര്ദേശം.
വിവിധ രീതിയിലുള്ള ആക്രമണങ്ങള്ക്ക് സമ്മാനമായി വിവിധ പോയിന്റുകള് ലഭിക്കുമെന്ന് കത്തില് പറയുന്നു. മുസ്ലിമിനെ ചീത്ത പറയുന്നയാള്ക്ക് 10 പോയിന്റ് ലഭിക്കും. മുസ്ലിമിന്റെ മുഖത്തേക്ക് ആസിഡ് എറിയുന്നതിന് 50ഉം പള്ളിക്ക് ബോംബിടുന്നതിന് 1000 പോയിന്റും വീതം ലഭിക്കുമെന്ന് കത്തില് പറയുന്നു.
