മോദി മുക്ത ഭാരതത്തിനായി കൈകോര്‍ക്കൂ; ആഹ്വാനവുമായി രാജ് താക്കറെ

First Published 19, Mar 2018, 10:29 AM IST
country is fed up with the false promises says  Raj Thackeray
Highlights
  • മോദി മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രതിപക്ഷം ഒന്നിക്കണമെന്ന് രാജ് താക്കറെ

മുംബൈ: എന്‍ഡിഎ മുന്നണിയ്ക്കും മോദി ഭരണത്തിനുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരക്കുന്നതിനിടെ മോദിയ്‌ക്കെതിരെ എംഎന്‍എസ് തലവന്‍ രാജ്താക്കറെ. 2019 ല്‍ മോദി മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രതിപക്ഷം ഒന്നിക്കണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ് സേന തലവന്‍ രാജ് താക്കറെ പറഞ്ഞു. 

സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാര്‍ക്കിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവയൊണ് മോദിയ്‌ക്കെതിരെ സഖ്യമുണ്ടാക്കണമെന്ന താക്കറെയുടെ ആഹ്വാനം. 

മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വ്യാജ വാഗ്ദാനങ്ങള്‍കേട്ട് രാജ്യത്തെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തെ ഓര്‍മ്മിപ്പിച്ച് മോദി മുക്ത ഭാരതം വേണമെന്നും രാജ് താക്കറെ പറഞ്ഞു. 

ഇന്ത്യ ആദ്യം സ്വാതന്ത്ര്യം നേടിയത് ബ്രിട്ടീുകാരില്‍നിന്ന് 1947 ലും പിന്നിട് അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ലും ആയിരുന്നു. ഇനി 2019 ല്‍ മൂന്നാം സ്വാതന്ത്ര്യം മോദി മുക്ത ഭാരതത്തിലുടെയാണെന്നും രാജ് താക്കറെ. 
 

loader