ദില്ലി: ഗുജറാത്ത് വിധി മതേതര കക്ഷികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപിയ്ക്ക് ഇനി പിടിച്ച് നില്‍കാന്‍ കഴിയില്ലെന്നും ശക്തമായ പ്രചാരണം നടത്തിയാല്‍ ബിജെപിയെ 2019ല്‍ പുറത്താക്കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. 

മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് നിര്‍ത്താനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം പി വീരേന്ദ്രകുമാറിന്റെ രാജി വേണ്ടിയിരുന്നില്ല. വീരേന്ദ്രകുമാറും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തുടരണമെന്നാണ് ആഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിപിഎം പുനര്‍വിചന്തനം നടത്തനമെന്നും ബിജെപിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിനൊപ്പം സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ തിരിച്ച് വരവ് രാജ്യം പ്രതീക്ഷിക്കുമ്പോള്‍ മാറി നില്‍ക്കുന്ന സിപിഎം നിലപാട് ഹിമാലയന്‍ മണ്ടത്തരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിശദമാക്കി.